കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഭക്ഷ്യ മന്ത്രിയുമായ സി ദിവാകരന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ് പുരം കടത്തൂര്‍ സ്വദേശിയായ സുധാകരനെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിയായ മന്ത്രിക്കെതിരേ പോലിസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലം ഭാരവാഹികളായ എം എം ഷെരീഫ്, റഹിം, ജില്ലാ കമ്മിറ്റി അംഗം നാസര്‍ കുരുടന്റയ്യം എന്നിവരും ഉണ്ടായിരുന്നു.
No comments:
Post a Comment