കൊല്ലം; സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം. ചടയമംഗലം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്്് ഉച്ചയ്ക്ക് 2.30ന് നിലമേല്‍ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ വൈകീട്ട് നാലിനാണ് കൊല്ലം നിയോജകമണ്ഡലം കണ്‍വന്‍ഷന്‍. കരുനാഗപ്പള്ളി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 25ന്്്് വൈകീട്ട് നാലിന് പുത്തന്‍തെരുവ് മുഹാജിര്‍ ഹാളില്‍ നടക്കും. 25ന് വൈകീട്ട് നാലിന് കുന്നത്തൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ചക്കുവള്ളിയില്‍ നടക്കും. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിയ്ക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ ഫത്തഹുദ്ദീന്‍ റഷാദി, എസ് എച്ച് അല്‍ഹാദി, ജില്ലാ നേതാക്കള്‍ വിവിധ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം നസറുദീന്‍ എളമരം, കുന്നത്തൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, കൊല്ലത്ത് ജില്ലാ പ്രസിഡന്റ്് എ എ ഷാഫി എന്നിവരാണ് മല്‍സരിക്കുന്നത്.
No comments:
Post a Comment